ദോഹ: ദോഹയിലെ പുസ്തക പ്രേമികള്‍ക്കായി ഒരു കടല്‍ പുസ്തകമേള. ഫെബ്രുവരി 22 മുതല്‍ 28 വരെ കടല്‍ പുസ്തകശാല തുറമുഖത്തിലെ എട്ടാം നമ്പര്‍ ബര്‍ത്തില്‍ പൊതുജനങ്ങള്‍ക്കായി തുറന്നു പ്രവര്‍ത്തിക്കുന്നു. ദിവസവും ഉച്ചയ്ക്കു ശേഷം രണ്ടു മുതല്‍ 10 വരെയാണ് പ്രദര്‍ശനം. രണ്ടു റിയാല്‍ പ്രവേശനഫീസ് നല്‍കിയാല്‍ ലോകത്തിലെ ഏറ്റവും വലിയ കടല്‍ പുസ്തകമേള കാണാം.
വന്‍ പുസ്തകശേഖരവുമായി 'ലോഗോസ് ഹോപ്' എന്ന കപ്പലാണ് ഖത്തറില്‍ എത്തുന്നത്. ഈ കമ്പനിയുടെ തന്നെ കപ്പലുകളായ ലോഗോസ് 1971 ലും ഡൌലോസ് 2006 ലും ഖത്തറില്‍ വന്നിരുന്നു. ജര്‍മനി ആസ്ഥാനമായുള്ള ജിബിഎ ഷിപ്‌സ് എന്ന രാജ്യാന്തര ജീവകാരുണ്യ സംഘടനക്ക് കീഴിലാണ് ലോഗോസ് ഹോപ് എന്ന കപ്പല്‍ പുസ്തകശാല പ്രവര്‍ത്തിക്കുന്നത്.
ശാസ്ത്രം, കായികം, വിനോദം, പാചകം, കല, തത്ത്വശാസ്ത്രം, ഭാഷ, ബാലസാഹിത്യം, നിഘണ്ടു, പാഠപുസ്തകങ്ങള്‍, അറ്റ്‌ലസുകള്‍ തുടങ്ങിയവയും മേളയില്‍ വില്‍പനയ്ക്കുണ്ടാകും. അയ്യായിരത്തിലേറെ പുസ്തകങ്ങളാണ് കപ്പലിലെ പ്രദര്‍ശനത്തിലുള്ളത്. സന്ദര്‍ശകര്‍ക്കായി ശീതീകരിച്ച ഡക്ക്, കഫേ, ഫിലിം പ്രദര്‍ശനം എന്നിവയും ഉണ്ട്. മിതമായ നിരക്കിലാണു വില്‍പന.

ഖത്തറിലെ മലയാളം ബ്ലോഗര്‍മാര്‍ സംഗമിച്ചു
ദോഹ: ബ്ലോഗെഴുത്തുകാരുടെ പങ്കാളിത്തം കൊണ്ടും ചര്‍ച്ചയോടുള്ള ഗൗരവപരമായ സമീപനം കൊണ്ടും ഖത്തറിലെ പ്രവാസികളായ മലയാളം ബ്ലോഗെഴുത്തുക്കാരുടെ സംഗമം ശ്രദ്ധേയമായി. ക്വാളിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ 40 ഓളം ബ്ലോഗര്‍മാര്‍ പങ്കെടുത്തു. ഇത് അഞ്ചാം തവണയാണ് ഖത്തര്‍ ബ്ലോഗ്ഗേഴ്‌സ് മീറ്റ് സംഘടിപ്പിക്കുന്നത്.ഇന്നത്തെ പല കവിതകളും വായനക്കാരിലേക്ക് ഇറങ്ങിച്ചെന്ന് സംവദിക്കുന്നില്ല എന്നും മുഖ്യമായും ഇത് കവിയുടെ പരാജയമാണെന്നും പറഞ്ഞ സദസ്സ് കവി കാണുന്ന അര്‍ത്ഥങ്ങളിലേക്ക് വായനക്കാനനിറങ്ങി ചെല്ലാന്‍ സാധിച്ചാല്‍ അത് കവിയുടെയും കവിതയുടെയും വിജയമാണെന്നും വിലയിരുത്തുകയുണ്ടായി. പോസ്റ്റ് വലിച്ചു നീട്ടി എഴുതാതെ കുറുക്കിയെഴുതാനും എഴുത്തില്‍ അശ്ലീലം ഒഴിവാക്കി വായനക്കാര്‍ക്ക് എന്തെങ്കിലും സന്ദേശമെത്തിക്കാനും ശ്രമിക്കണമെന്നും, അതു പോലെ സൃഷ്ടികള്‍ വായിച്ചുകൊണ്ടായിരിക്കണം അതിനു കമന്റ് എഴുതേണ്ടതെന്നും സദസില്‍ നിന്നും അഭിപ്രായങ്ങള്‍ ഉണ്ടായി.
ഏപ്രില്‍ 17 ആം തിയതി തുഞ്ചന്‍പറമ്പില്‍ നടക്കുന്ന കേരളാ ബ്ലോഗ് മീറ്റിനോടനുബന്ധിച്ചിറങ്ങുന്ന ബ്ലോഗ് സ്മരണികക്ക് പൂര്‍ണപിന്തുണ പ്രഖ്യാപിച്ച സംഗമം പുതിയ ബ്ലോഗെഴുത്തുകാര്‍ക്കായി ഒരു ശില്പശാല സംഘടിപ്പിക്കാന്‍ തിരുമാനിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് http://qatar-bloggers.blogspot.com സന്ദര്‍ശിക്കുക.
നാദാപുരത്തുകാരുടെ കഫ്ടീരിയ പെരുമ വീഡിയോവില്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.